EDAPPALLocal news
മണൽക്കടത്ത് കേസിൽ മൂന്ന് പേർ അറസ്റ്റിൽ

എടപ്പാൾ :മണൽക്കടത്ത് കേസിൽ മൂന്ന്
പേർ അറസ്റ്റിൽ . തൃക്കണാപുരം ചേരിയിൽ
ഗോകുൽ കൃഷ്ണ (24), മദിര ശേരി
കൊട്ടുക്കാട്ടിൽ (18), വെള്ളാഞ്ചേരി പടിക്കൽ
വളപ്പിൽ അനിൽകുമാർ തോമ (26)
എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ്
ചെയ്തത്.നേരത്തെ കേസുള്ള ഇവർ
ഒളിവിലായിരുന്നു.തവനൂർ കടകശേരി,
വെള്ളാഞ്ചേരി ഭാഗങ്ങളിലെ മണൽക്കടത്ത്
കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുൻപ് കേസെടുത്ത പ്രതികൾ മുങ്ങി
നടക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ
ദിവസമാണ് അറസ്റ്റ് ചെയ്തത്. കടകശ്ശേരി
വെള്ളാഞ്ചേരി ഭാഗങ്ങളിൽ പുഴമണൽ
കടത്ത് കേസിൽ മുൻപും ഇവർ പ്രതികളാണ്.
