മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ

എടപ്പാള്‍:പൊന്നാനി താലൂക്കിലെ മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ പറഞ്ഞു, താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വയലുകള്‍ നികത്തുകയും കുന്നുകൾ തകർത്തു വ്യാപകമായി മണ്ണെടുക്കുകയും ചെയ്യുന്നുണ്ട്.സർക്കാർ സംവിധാനം നോക്കുകുത്തിയായി പ്രവർത്തിക്കുകയാണെന്നും ഭരണകക്ഷിയുടെ കൂടി പിന്തുണയോടു കൂടിയാണ് മണ്ണ് മാഫിയ പ്രവർത്തിക്കുന്നതും സുരേന്ദ്രന്‍ ആരോപിച്ചു.നികത്തി കൊണ്ടിരിക്കുന്ന മടയിൽ കോൾപടവ് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.കെസുരേന്ദ്രൻ.ജൽ ജീവൻ മിഷന്റെ ഭാഗമായി എടുക്കുന്ന മണ്ണാണ് പ്രദേശത്ത് വ്യാപകമായി കൊണ്ടുവന്ന തൂർക്കുന്നത്.സർക്കാർ സംവിധാനം അറിയാതെ എങ്ങനെയാണ് ഇത് നടക്കുന്നതെന്ന് വ്യക്തമാക്കണം.കെഎല്‍ഡിസിയും വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കൃഷിഭവനും അടങ്ങുന്ന സ്ഥാപനങ്ങളുടെ ഒത്താശയോടെയാണ്സ്വകാര്യ വ്യക്തിയുടെ കായലിന് നടുക്കുള്ള തുരുത്തിലേക്ക് പാത നിർമ്മിക്കാനും പാടം നികത്തുകയും അശാസ്ത്രീയമായി ബണ്ട് ഉയർത്തി വീതി കൂട്ടുകയും ചെയ്യുന്നത്.ഇത് വഴി കാർഷിക വൃത്തി ചെയ്യുന്നവർക്ക് ട്രാക്ടർ ഇറക്കാനോ ഉൽപ്പന്നങ്ങൾ കൊണ്ടുവരാനോ സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പൊന്നാനി താലൂക്കിലെ ഭൂമി നികത്തുന്നവർക്കെതിരെയും കുന്ന് ഇടിക്കുന്നവർക്കെതിരെയും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ജില്ലാ ഭരണാധികാരി ഉടൻ സ്ഥലങ്ങൾ സന്ദർശിക്കണമെന്നും കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എം നടരാജൻ, പഞ്ചായത്ത് പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത്, ജയൻ കോലളമ്പ്, ബാബു കോലളമ്പ്,ഷാജി,വാസുണ്ണി എന്നിവരും കെ കെ സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്നു
