Local newsMALAPPURAM

മണ്ണിടിച്ചിൽ: ഭീതിയോടെ പട്ടികജാതി കുടുംബങ്ങൾ

കരുവാരകുണ്ട് ∙ കഴിഞ്ഞ കാലവർഷത്തിൽ നടന്ന മണ്ണിടിച്ചിലിനു പരിഹാരം കാണാത്തതിനാൽ മാമ്പറ്റ പന്നിക്കുന്ന് പട്ടിക ജാതി കോളനിയിലെ കുടുംബങ്ങൾ കഴിയുന്നത് ഭീതിയിൽ. 9 കു‍‍ടുംബങ്ങളാണ് തട്ടുകളായി കിടക്കുന്ന തുണ്ടു ഭൂമിയിൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്നത്. കഴിഞ്ഞ വർഷം മണ്ണിടിഞ്ഞതിനാൽ കുടു‌ംബങ്ങളെ‌‍ അധികൃതർ മാറ്റിപ്പാർച്ചിരുന്നു. അധികാരികളെല്ലാം സ്ഥലത്തെത്തിയെങ്കിലും ഇവരെ പുനരധിവസിപ്പിക്കാനോ മറ്റു സ്ഥലങ്ങൾ കണ്ടെത്തി മാറ്റിപ്പാർപ്പിക്കാനോ കഴിഞ്ഞിട്ടില്ല. 25 വർഷങ്ങൾക്ക് മുൻപ് മിച്ചഭൂമിയായി കിട്ടിയതാണ് സ്ഥലം.ഓരോ കുടുംബത്തിനും 3 സെന്റ് ഭൂമി വീതമാണുള്ളത്. 9 വീടുകളിൽ 5 കുടുംബങ്ങളും പ്ലാസ്റ്റിക് ഷെഡുകളിലാണ് താമസം. ഒരാൾ മണ്ണിടിച്ചിൽ കാരണം ഷെഡ് ഒഴിഞ്ഞു. അപകട കാരണം പറഞ്ഞ് അധികൃതർ ഇവിടെ കുടുംബങ്ങൾക്ക് വീടുകൾ അനുവദിക്കുന്നില്ല. എന്നാൽ പകരം സ്ഥലമോ വീടോ നൽകാൻ നടപടിയുമില്ല. മഴയിൽ ഇനിയും മണ്ണിടിഞ്ഞ് അപകമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും പ്ലാസ്റ്റിക് വിരിച്ചിരിക്കുയാണ്. മണ്ണു നീങ്ങി പല വീടുകളും അപകടാസ്ഥയിലുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button