ELECTION NEWS
മണ്ഡലത്തിലെ ജനം ആഗ്രഹിക്കുന്ന മാറ്റമാണ് പോളിംങ് ശതമാനത്തിലെ വർദ്ധന; വി.എസ് ജോയ്
എടപ്പാൾ: മണ്ഡലത്തിലെ ജനം ആഗ്രഹിക്കുന്ന മാറ്റമാണ് പോളിംങ് ശതമാനത്തിലെ വർദ്ധന. അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം തവനൂരും മാറും.
ഏഴു പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ കാലങ്ങളിൽ ഇടത് പക്ഷത്തിന് ശക്തമായ ആധിപത്യമുണ്ടായിരുന്ന എടപ്പാൾ പഞ്ചായത്തിലടക്കം വൻ മുന്നേറ്റം യുഡിഎഫ് നടത്തിയിട്ടുണ്ട്.
മണ്ഡലത്തിലെ മത സാമുദായിക സാംസ്കാരിക സംഘടനകൾ റിയൽ കേരളാ സ്‌റ്റോറിയുടെ ഭാഗമായെന്നും. മണ്ഡലം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു കാണുമെന്നും വി.എസ് ജോയ്.