GULFKERALA

ബഹ്‌റൈനിൽ മലയാളി വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബഹ്‌റൈനിൽ മലയാളിയായ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്‌റൈനിലെ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാ റേച്ചൽ അജി വർഗ്ഗീസ് (14)ആണ് മരിച്ചത്.ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ് സാറാ റേച്ചൽ. ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു.ഇന്ന് രാവിലെ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്‌സിലെ മോർച്ചറിയിലേക്ക് മാറ്റി.അജി കെ.വർഗീസാണ് പിതാവ്, മാതാവ് മഞ്ജു വർഗീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button