നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ
May 28, 2023
നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ. വഴിക്കടവ് കാരാക്കോട് നാലകത്ത് വീട്ടിൽ ഷാജഹാൻ(40) ആണ് അറസ്റ്റിലായത്. എടപ്പാൾ സബ് സ്റ്റേഷന് സമീപം താമസിക്കുന്ന നിർമലയ്ക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമി തിറിമറി നടത്തിയ കേസിലാണ് അറസ്റ്റിൽ ആയത്. നിർമലയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച തൃശ്ശൂർ എരുമപ്പെട്ടി യിലെ 92 സെന്റ് ഭൂമി വാങ്ങാൻ എന്ന വ്യാജ സമീപിച്ച ഷാജഹാൻ ഭൂമി വില്പന കരാർ ഉണ്ടാക്കി. പിന്നീട് ഹോമിയോ ഡോക്ടർ ആയ ഭാര്യയുടെ പേരിൽ താനൂർ കെ.എസ്.എഫ്.ഇ യിൽ ആരംഭിച്ച 30 ലക്ഷം രൂപയുടെ ചിട്ടി ലേലം വിളിച്ചെടുക്കാൻ ഈ ഭൂമി ഈടായി നൽകി ചിട്ടി പിടിച്ച് പണവുമായി മുങ്ങുകയായിരുന്നു. കെ.എസ്.എഫ്.ഇയിൽ പണം അടക്കാത്തതിനാൽ ഭൂമിയുടെ ഉടമസ്ഥയ്ക്ക് വൻ ബാധ്യതയാണ് വന്നത്. സമാനമായ രീതിയിൽ പെരുമ്പാവൂർ ഇയാൾ 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും ഭൂമി വിൽക്കാനുള്ളവരെ സമീപിച്ച് സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.