EDAPPALLocal news

മണിപ്പൂർ കലാപം: ആളിക്കത്തി വിദ്യാർത്ഥിരോഷം

എടപ്പാൾ:മണിപ്പൂർ കലാപത്തിൽ ഭരണകൂടം തുടരുന്ന മൗനത്തിനെതിരെയും കലാപത്തിന്റെ ഭാഗമായി ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഡിഎസ്എഫ് തവനൂർ ഗവൺമെൻറ് കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഷേധ സദസ്സും കയ്യൊപ്പ് ശേഖരണവും നടത്തി.കെഎസ്‌യു തവനൂർ ഗവൺമെൻറ് കോളേജ് പ്രസിഡൻറ് പ്രണവ് ചന്ദ്രൻ അധ്യക്ഷത വഹിച്ച പ്രതിഷേധ സദസ്സ് എംഎസ്എഫ് തവനൂർ ഗവൺമെൻറ് കോളേജ് ജനറൽ സെക്രട്ടറി സാബിർ കുമരനെല്ലൂർ ഉദ്ഘാടനം നിർവഹിച്ചു.കെഎസ്‌യു തവനൂർ ഗവൺമെൻറ് കോളേജ് വൈസ് പ്രസിഡണ്ട് നസീർ,എംഎസ്എഫ് സീനിയർ വർക്കിംഗ് പ്രസിഡണ്ട് അബു സ്വാലിഹ്,എംഎസ്എഫ് യൂണിറ്റ് പ്രസിഡണ്ട് ജിഷ്ണു,ഹിബ,റജ, ആൻസിയ,ദിയ,അർച്ചന എന്നിവർ വിദ്യാർത്ഥികളുമായി ,സംവദിച്ചു.നിരവധി വിദ്യാർത്ഥികൾ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പ്രതിഷേധ പരിപാടിയുടെ ഭാഗമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button