THAVANUR
മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ ടി ജലീൽ ആദരിച്ചു.
തവനൂർ :ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ .ടി.ജലീൽ ആദരിച്ചു. അന്ത്യാളംപറമ്പ് രുധിരമാല ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ചു നടന്ന ചടങ്ങിലാണ് ആദരിച്ചത്.കാൽ നൂറ്റാണ്ടുകാലത്തെ നാടൻകലാ ഉപാസന ക്കുള്ള അംഗീകാരമാണ് മണികണ്ഠനു കിട്ടിയ കേരള ഫോക്ക് ലോർ അക്കാദമി പുരസ്കാരം.
2024 ലെ പുരസ്കാരത്തിനാണ് നാടൻ പാട്ട് കലാകാരനായ
മണികണ്ഠൻ തവനൂരിനെ തിരഞ്ഞെടുത്തത്.