മഖ്ബറകളെ ആത്മീയ ചൂഷണ കേന്ദ്രങ്ങളാക്കരുത്:വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ

പെരുമ്പടപ്പ്:മഖ്ബറകളെ ആത്മീയ ചൂഷണ കേന്ദ്രങ്ങളാക്കി വിശ്വാസികളെ വഞ്ചിക്കുന്ന പൗരോഹിത്യത്തിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാനസമിതി പെരുമ്പടപ്പിൽ സംഘടിപ്പിച്ച മുജാഹിദ് ആദർശ മുഖാമുഖം അഭിപ്രായപ്പെട്ടു.പുണ്യം തേടി യാത്രയാകാൻ നിർദ്ദേശിക്കപ്പെട്ട മൂന്ന് ആരാധനാലയങ്ങളിൽ സാമ്പത്തികമായതോ മറ്റു തരത്തിലുള്ളതോ ആയ ചൂഷണങ്ങളൊന്നും നടക്കുന്നില്ല.മഖ്ബറകൾ മരണത്തെ ഓർമിപ്പിക്കാനുള്ളതാണെന്ന ഇസ്ലാമികധ്യാപനത്തിന് വിരുദ്ധമായ സമീപനമാണ് ദർഗകളിൽ നടക്കുന്നത്.രോഗ ചികിത്സക്ക് ചൂഷണമുക്തമായതും ശാസ്ത്രീയവുമായ ചികിത്സയാണ് ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളത്.വിശ്വാസിയുടെ വേദനകളെയും ആശങ്കകളെയും ഉപയോഗിച്ച് ചൂഷണം ചെയ്യാനുള്ള പൗരോഹിത്യ ശ്രമങ്ങളെ കരുതിയിരിക്കണം.സാമുദായിക അഭിപ്രായവ്യത്യാസങ്ങളെ ഉപയോപ്പെടുത്താനുള്ള ലിബറൽ സമീപനങ്ങളെയും സംഘ്പരിവാര കുതന്ത്രങ്ങളെയും നേതൃത്വം കരുതിയിരിക്കണമെന്ന് വിസ്ഡം ആദർശ മുഖാമുഖം അഭിപ്രായപ്പെട്ടു.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് യു. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു.ഖബ്ർ വിശ്വാസിയുടെ ജീവിതത്തിൽ,ഖബറുകൾ : വഴി മാറ്റത്തിൻ്റെ ചരിത്രം, ഈ അനാചാരങ്ങൾക്കും പ്രമാണ പിൻബലമോ,ഖബറും അനാചാരങ്ങളും ; ചില നേർക്കാഴ്ചകൾ എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ:ശുറൈഹ് സലഫി, അബ്ദുൽ മാലിക് സലഫി, ഫൈസൽ മൗലവി ,മൂസാ സ്വലാഹി എന്നിവർ വിഷയവാവതരണം നടത്തി. സംശയ നിവാരണ സെഷനിൽ ശബീബ് സ്വലാഹി മോഡറേറ്ററായിരുന്നു.ആഷിഖ് മണ്ണാർക്കാട്,ഫഹദ് അൻസാരി താനാളൂർ എന്നിവർ പ്രസംഗിച്ചു












