‘ക്ലീൻ തവനൂർ പരിപാടിക്ക് തുടക്കമായി

തവനൂർ : മഴക്കാല രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി ‘ക്ലീൻ തവനൂർ’ പരിപാടിക്ക് പഞ്ചായത്തിൽ തുടക്കമായി. പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ ശുചിത്വസമിതികളുടെ നേതൃത്വത്തിൽ രൂപ രേഖ തയ്യാറാക്കി. എലിപ്പനി, കൊതുകുജന്യരോഗങ്ങൾ, വയറിളക്കരോഗങ്ങൾ എന്നിവ തടയാൻ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. ഭക്ഷണപദാർഥ വിതരണകേന്ദ്രങ്ങളിൽ ശുചിത്വപരിശോധനകൾ നടത്തും. ശുചിത്വ ആരോഗ്യ സ്ക്വാഡുകൾ വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ സന്ദർശനപരിപാടികളും നടത്തും.
തങ്ങൾപ്പടിയിൽ നടന്നപഞ്ചായത്തുതല
ശുചീകരണപരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത്
വിജയ് ശങ്കർ, ബ്ലോക്ക് അംഗം സി.എം. അക്ബർ കുഞ്ഞു. സി.എം. മുഹമ്മദ് ബാബു, ഷഹാന ഫൈസൽ,
പി. എർണോൾഡ്, രാജേഷ് പ്രശാന്തിയിൽ, പി.വി. സാക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
