CHANGARAMKULAM

ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിന് ശേഷം ടൗണിൽ ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.ജനാർദ്ദനൻ പട്ടേരി ശ്രീനി വാരനാട്ട് കൃഷ്ണൻ പവിട്ടപ്പുറം
കെ അനീഷ്സുധാകരൻ നന്നംമുക്ക്
അജിലേഷ്ബിജു മാന്തടം
ജയൻ കല്ലുർമ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button