ഭവന നിർമ്മാണത്തിന് 12 കോടി രൂപ വകയിരുത്തി വട്ടംകുളത്ത് ചരിത്ര ബജറ്റ്

എടപ്പാൾ: ഭവന നിർമ്മാണത്തിന് 12 കോടി രൂപ വകയിരുത്തി വട്ടംകുളത്ത് ചരിത്ര ബജറ്റ് .

സമ്പൂർണ്ണ ഭവന നിർമ്മാണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 50 കോടി രൂപയുടെ വികസന പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് പഞ്ചായത്തിൻറെ ചരിത്രത്തിൽ ഇടംപിടിച്ച ബജറ്റ് .പശ്ചാത്തല മേഖലയ്ക്ക് അഞ്ചുകോടി 4 3 ലക്ഷം രൂപയും, കാർഷിക മേഖലയ്ക്ക് ഒരുകോടി 7 ലക്ഷം, തെരുവു വിളക്ക് ഊർജ്ജ സംരക്ഷണം ഒരുകോടി 52 ലക്ഷം, ഉത്പാദന മേഖല ഒരു കോടി 71,15, 0 0 0 ,
ആരോഗ്യ മേഖല ഒരുകോടി 36 ലക്ഷം, ദാരിദ്ര്യ ലഘൂകരണം മൂന്നു കോടി 67 ലക്ഷം, കുടിവെള്ളം ശുചിത്വം 89. 50,000, വി സ്ക്വയർ പദ്ധതി ആറു കോടി, ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം രണ്ടുകോടി, കാലഞ്ചാടിക്കുന്ന് ഇക്കോ ടൂറിസം ഒരുകോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല സജീബ് ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് അധ്യക്ഷനായിരുന്നു

