ഭഗവത് ഗീത പാരായണം ചെയ്ത് ഐഡിയൽ വിദ്യാർത്ഥികൾ .
എടപ്പാൾ: കടകശ്ശേരി ഐഡിയൽഇംഗ്ലീഷ് സ്കൂളിലെ എഴുപതോളം വിദ്യാർത്ഥികൾ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് ഭഗവത്ഗീത പാരായണം നടത്തി.
ശേഷം വിഷ്ണു സഹസ്രനാമ കീർത്തനം ആലപിക്കുകയും കൃഷ്ണ ഭക്തിയിലധിഷ്ഠിതമായ നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ചടങ്ങ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു
ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ മൂന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എഴുപതോളം വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഹൈസ്കൂൾ പ്രധാന അധ്യാപിക ചിത്ര ഹരിദാസ്, സിബിഎസ്ഇ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, പ്രൈമറി മോണ്ടിസോറി പ്രധാന അധ്യാപിക സുപ്രിയ ഉണ്ണികൃഷ്ണൻ, എന്നിവരുടെ സാന്നിധ്യത്തിലാണ് വിദ്യാർത്ഥികൾ ഭഗവത് ഗീതാലാപനവും കലാപരിപാടികളും അവതരിപ്പിച്ചത്.
സംസ്കൃത അധ്യാപകരായ കെ സുന്ദരി, എം സുകിത, പി ആതിര, എം ആർ ആതിര, എം സൗമ്യ, കെ. ടി അഖില എന്നിവർ നേതൃത്വം നൽകി.