EDAPPALLocal news
ഭക്ഷ്യയോഗ്യമായ സസ്യഭാഗങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു


എടപ്പാൾ: പെരുമ്പറമ്പ് എയുപിഎസ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാണാം കരുതാം എന്ന പേരിൽ ഭക്ഷ്യയോഗ്യമായ സസ്യഭാഗങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
അഞ്ചാം ക്ലാസിലെ സസ്യലോകത്തെ അടുത്തറിയാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്. നൂറോളം സസ്യഭാഗങ്ങൾ പ്രദർശനത്തിന് ഒരുക്കിയിരുന്നു. പ്രധാനധ്യാപിക ടി വി മഞ്ജുഷ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ ടി രജനി, പി മാധുരി, പി രേഖ, സി ദീപ എന്നിവർ സംസാരിച്ചു.













