കുറ്റിപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ. അസം നാഗൺ സ്വദേശി സദ്ദാം ഹുസൈനാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 7.5ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. വളാഞ്ചേരി കാവുംപുറം അമ്പലപ്പറമ്പിൽ നിന്നാണ് എക്സൈസ് ഇൻസ്പെക്ടർ പി സാദിക്കിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.