പൊന്നാനി : ഇരുചക്രവാഹനങ്ങളിൽ അമിത വേഗത്തിനും വാഹനത്തിൽ രൂപമാറ്റം വരുത്തിയതിനും കഴിഞ്ഞവർഷം പിഴചുമത്തിയത് 22,733 പേർക്ക്. 418 ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ഒൻപത് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സസ്പെൻഡ് ചെയ്യുകയുംചെയ്തു.
വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയാൽ മോട്ടോർ വാഹനനിയമം സെക്‌ഷൻ 182 എ (നാല്) പ്രകാരം 5,000 രൂപയാണ് പിഴ. ഈ ഇനത്തിൽ 11 കോടിയിലേറേ രൂപയാണ് പിഴയായി ലഭിക്കേണ്ടത്. എന്നാൽ, കണക്കുകൾ മോട്ടോർവാഹന വകുപ്പ് പുറത്തുവിട്ടിട്ടില്ല.
നിയമലംഘനം നടത്തുന്ന ഇരുചക്രവാഹന ഉടമകൾക്കെതിരേ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് എം.എൽ.എ.മാരായ കുറുക്കോളി മൊയ്തീൻ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, ടി.വി. ഇബ്രാഹിം എന്നിവർ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നൽകിയ മറുപടിയിലാണ് കേസുകളുടെ വിശദാംശങ്ങളുള്ളത്.
മഡ്ഗാർഡ് രൂപമാറ്റം വരുത്തിയതിന് കഴിഞ്ഞവർഷം 4,173 പേർക്ക് പിഴയിട്ടു. ഇൻഡിക്കേറ്റർ രൂപമാറ്റം വരുത്തിയതിന് 932 പേർക്കും സൈലൻസർ രൂപമാറ്റം വരുത്തിയതിന് 8,355 പേർക്കും നമ്പർപ്ലേറ്റ് രൂപമാറ്റം വരുത്തിയതിന് 8,983 പേർക്കും അമിതവേഗതയിൽ വാഹനമോടിച്ചതിന് 290 പേർക്കും പിഴചുമത്തി.
അമിത ശബ്ദത്തോടെയും വേഗതയിലും ഇരുചക്രവാഹനമോടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റോഡ് സുരക്ഷയ്ക്ക് ഭീഷണിയായും ശബ്ദ-പുക മലിനീകരണം നടത്തിയും വാഹനമോടിച്ചാൽ ആദ്യ നിയമലംഘനത്തിന് 2000 രൂപയും തുടർന്നുള്ള ഓരോ നിയമലംഘനത്തിനും 10,000 രൂപയുമാണ് പിഴ ചുമത്തുക. റോഡുകളിൽ അഭ്യാസപ്രകടനം നടത്തിയാൽ ആദ്യ നിയമലംഘനത്തിന് 5,000 രൂപയും തുടർന്നുള്ള നിയമലംഘനത്തിന് 10,000 രൂപയുമാണ് പിഴ.
ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…
‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…
ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…