Categories: HEALTH

മാതൃകയായി വീണ്ടും കേരളം; ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

&NewLine;<p class&equals;"wp-block-paragraph">ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8&comma;000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്&period; ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം&period; ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 24&comma;222 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു&period; അതില്‍ 15&comma;686 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്&period; ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8&comma;000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്&period;കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാനായി വലിയ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്&period; ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും ഗുണനിലവാരം ഉയര്‍ത്തി&period; 12 ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തി&period; 3 മെഡിക്കല്‍ കോളേജുകള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചു&period; ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ്സൈറ്റ് വിപുലീകരിച്ചു&period; അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു&period; ഇതിനായി വെന്റിലേറ്റര്‍&sol; ഐ സി യു ആംബുലന്‍സ് സേവനവും നല്‍കി വരുന്നു&period;ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളില്‍ സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താനാകും&period; നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു&period; സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു&period; എല്ലാ കുട്ടികള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തുന്നു&period; ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും&period; ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു&period; സര്‍ക്കാര്‍ ആശുപത്രികളിലോ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു&period;8 സര്‍ക്കാര്‍&comma; സ്വകാര്യ ആശുപത്രികള്‍ ഹൃദ്യം പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്&period; തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മാത്രം മൂന്ന് വര്‍ഷം കൊണ്ട് 1000ലധികം കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സ നല്‍കിയിട്ടുണ്ട്&period; പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉള്‍പ്പെടെ സജ്ജമാക്കി വളരെ ചെലവ് വരുന്ന എക്മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയും ഉള്‍പ്പെടെ ആരംഭിച്ചു&period;ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ച കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയും വികാസവും ഉറപ്പാക്കുന്ന തുടര്‍പിന്തുണാ പദ്ധതിയും നടത്തി വരുന്നു&period; സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമാണ്&period; ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതില്‍ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നുവെന്നും മന്ത്രി അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോൽസവിന് പരിസമാപ്തി; തിരൂരങ്ങാടി ഡിവിഷന് കിരീടം

എടപ്പാൾ:സർഗവസന്തം പെയ്തിറങ്ങി വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല വീണു.രണ്ട് ദിനരാത്രങ്ങൾ അക്ഷരാർഥത്തിൽ നന്മയുടെയും നേരിൻ്റെയും കലാവിരുന്നൊരുക്കിയ ധർമാധിഷ്ഠിത കലാമേളക്ക് പരിസമാപ്തി…

58 minutes ago

കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ പിടിച്ചെടുത്ത് ജനകീയ കൃക്ഷിക്ക് സൗകര്യമൊരുക്കണം

എടപ്പാൾ: കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ സ്വകാര്യ വ്യക്തികൾ പിടിച്ചെടുത്തത് തിരിച്ചുപിടിക്കാനുള്ള നടപടി പഞ്ചായത്തുകൾ സ്വീകരിക്കണമെന്നും അവിടെ ജനകീയ കൃഷിക്ക്…

1 hour ago

കെ.എൻ.എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു വളയംകുളം അസ്സബാഹ് ആർട്സ്…

1 hour ago

തൂഫാൻ ഓപ്പറേഷന് പിന്തുണയുമായി വിസ്ഡം

കുറ്റിപ്പുറം : ലഹരി വ്യാപനത്തിനെതിരെയുള്ള സംസ്ഥാന സർക്കാർ നീക്കം സ്വാഗതാർഹമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ മലപ്പുറം സൗത്ത് ജില്ലാ…

1 hour ago

ഓപ്പറേഷൻ തൂഫാൻ; കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട

അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ കൂട്ടായി സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ കുറ്റിപ്പുറം: ജില്ലയിലെ കോട്ടക്കൽ, തിരൂർ,…

2 hours ago

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

2 days ago