Categories: Tech

ബേസ് പ്ലാൻ ഇനി 199 രൂപ; വോഡാഫോൺ ഐഡിയയും(വി.ഐ) താരിഫ് ഉയർത്തി

മുംബൈ: റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വി.ഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. ജിയോയുടെയും എയർടെല്ലിന്റെയും പുതുക്കിയ നിരക്ക് ജൂലൈ മൂന്ന് മുതലാണ് നിലവിൽ വരുന്നതെങ്കിൽ വി.ഐയുടെത് ജൂലൈ നാല് മുതലാണ്. ആ ഒരു വ്യത്യാസമെയുള്ള. നിരക്ക് വർധനയുടെ കാര്യത്തിൽ മറ്റു കമ്പനികളെപ്പോലെ പ്രകടമായ മാറ്റം തന്നെയാണ് വി.ഐയും വരുത്തിയിരിക്കുന്നത്. 4ജി അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും 5ജി സേവനങ്ങൾ സമാരംഭിക്കുന്നതിനുമായി വരും മാസങ്ങളില്‍ കാര്യമായ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വി.ഐ വ്യക്തമാക്കുന്നുണ്ട്.

വി.ഐയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാതലത്തിലാണ് 4ജി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത്.28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാന്‍ നിലവിലെ 179 രൂപയില്‍നിന്ന് 199 ആയി മാറും. പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതിയ നിരക്ക്. നിലവില്‍ ഇത് 719 ആണ്. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 21 ശതമാനം ഉയര്‍ത്തി 2899ല്‍നിന്ന് 3499 ആക്കി. രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമിട്ടത് ജിയോയാണ്. പിന്നാലെയാണ് എയര്‍ടെലും രംഗത്ത് എത്തിയത്. റിലയൻസ് ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ).പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 3,599 രൂപയായി (വർധന: 600 രൂപ) രണ്ടര വര്‍ഷത്തിനു ശേഷം ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. ആരോഗ്യകരമായ തങ്ങളുടെ വ്യവസായത്തിന് നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കമ്പനികളുടെ പ്രതികരണം.

admin@edappalnews.com

Recent Posts

ആയുഷ്‌മാൻ ഭാരത് സൗജന്യ ചികിത്സാ പദ്ധതി കേരളത്തിൽ ഉടൻ നടപ്പാകില്ല

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…

40 mins ago

പാലത്തറ റെയിൽവെ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചു

പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…

48 mins ago

പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് നവംബർ 15 ന് തുടക്കമാവും

കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…

51 mins ago

മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്, കൊലപാതകം, അറസ്റ്റിലായത് സുഹൃത്ത്

മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…

55 mins ago

വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…

1 hour ago

ചങ്ങരംകുളം ടൗണിലെ പൊടിശല്ല്യത്തിന് പരിഹാരം കാണണം:വ്യാപാരികള്‍

ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…

1 hour ago