VATTAMKULAM
ബുൾഡോസർ രാജ്: വട്ടംകുളം എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
വട്ടംകുളം : കർണാടക കോൺഗ്രസ് സർക്കാരിന്റെ ‘ബുൾഡോസർ രാജ്’ നയത്തിനെതിരെ എസ്.ഡി.പി.ഐ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പാലപ്രയിൽ ആരംഭിച്ച പ്രകടനം മൂതൂരിൽ സമാപിച്ചു.
ജലീൽ എടപ്പാൾ പരിപാടി ഉദ്ഘാടനം ചെയ്തു. അൻസാർ മൂതൂർ, മൂസ മൂതൂർ, ഹംസ കൊടക്കാട്ട് എന്നിവർ സംസാരിച്ചു. മുഹമ്മദ്കുട്ടി, ജാഫർ, മുഹമ്മദലി, സലിം, കബീർ എന്നിവർ നേതൃത്വം നൽകി.