Local news
ബി ജെ പിപ്രതിഷേധ ധർണ്ണ നടത്തി


തണ്ണീർക്കോട് : കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാനുള്ള ഇടത് -വലത് മുന്നണികളുടെ രാഷ്ട്രീയ
ഗൂഡാലോചനക്കെതിരെ ഭാരതീയജനതാപാർട്ടി കപ്പൂർ മണ്ഡലം കമ്മറ്റി പതിനാറോളം കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള സമരജ്വാലയുടെ ഭാഗമായി
കപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്താണിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ബിജെപി മധ്യമേഖല ട്രെഷറർ അഡ്വ. മനോജ് ഉദ്ഘാടനം നിർവഹിച്ചു.
ബിജെപി കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പി അധ്യക്ഷത വഹിച്ചയോഗത്തിൽ കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി.
രതീഷ് തണ്ണീർക്കോട്, കെ.സി. കുഞ്ഞൻ, വിഷ്ണു മലമൽക്കാവ്, കൃഷ്ണൻ കുട്ടി, ബാലചന്ദ്രൻ കാഞ്ഞിരത്താണി, സിദ്ധാർത്ഥൻ പി, ബാലകൃഷ്ണൻ പി, പ്രേമൻ ടി പി, സുരേന്ദ്രൻ ടീവി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
