CHANGARAMKULAMLocal news

ചങ്ങരംകുളം മേഖലയിൽ രാത്രിയിൽ പെയ്ത മഴയിൽ അസഹ്യമായ ദുർഗന്ധം,ദുർഗന്ധം നിറഞ്ഞ മഴ പെയ്തത് വിവിധ മേഖലയിൽ ആശങ്കയോടെ നാട്ടുകാർ

ചങ്ങരംകുളം:മേഖലയിൽ രാത്രിയിൽ പെയ്ത മഴയിൽ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ട തായി നാട്ടുകാർ.ശനിയാഴ്ച രാത്രി 8 മണിയോടെയാണ് വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തത്. മഴ പെയ്തതോടെ പലർക്കും അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടെങ്കിലും ഒറ്റപ്പെട്ട എന്തെങ്കിലും സംഭവം ആണെന്ന് കരുതി പലരും ഒഴിഞ്ഞ് മാറി.ഏറെ വൈകാതെ ദുർഗന്ധം നിറഞ്ഞ മഴ പലയിടത്തും പെയ്തതായി വാട്ട്സപ്പ് വഴി പലരും ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് തങ്ങളുടെ സ്ഥലത്തും ഇത്തരം ദുർഗന്ധം നിറഞ്ഞ മഴ പെയ്തായി പലരും അറിയിച്ചത്.നരണിപ്പുഴ ഒതളൂർ കല്ലുർമ്മ മാന്തടം മൂക്കുതല കാഞ്ഞിയൂർ ചങ്ങരംകുളം മാട്ടം ചിയ്യാനൂർ ആലംകോട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ ദുർഗന്ധം നിറഞ്ഞ മഴയുണ്ടായതായി
നാട്ടുകാർ പറഞ്ഞു.കനത്ത മഴയിൽ മുങ്ങിയ നൂറ് കണക്കിന് ഏക്കർ പുഞ്ചകൃഷി വെള്ളത്തിൽ കിടന്ന് വരുന്ന ദുർഗന്ധമവാം മഴ പെയ്തപ്പോൾ പുറത്ത് വന്നതെന്ന നിഗമനം ചിലർ പങ്ക് വെച്ചെങ്കിലും സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button