EDAPPAL
ബാലന് വിജയാശംസിച്ച് കലാകാരന്മാരുടെ കൂട്ടവര

എടപ്പാൾ : ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് പൊന്നഴിക്കരയിൽ മത്സരിക്കുന്ന ആർട്ടിസ്റ്റ് എം.വി. ബാലനെ അനുകൂലിച്ച് കലാരംഗത്തെ സഹപ്രവർത്തകർ കൂട്ടവര സംഘടിപ്പിച്ചു. കേരള പരസ്യ കലാസമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ബാലന് വിജയം ആശംസിച്ച് കൊണ്ട് കലാകാരന്മാർ സംയുക്തമായി തയ്യാറാക്കിയ ബാനറുകളും പോസ്റ്ററുകളും വേറിട്ട തിരഞ്ഞെടുപ്പ് കാഴ്ചയായി. വിവിധ പ്രദേശങ്ങളിൽ നിന്നു, വ്യത്യസ്ത ആശയങ്ങളിൽ വിശ്വസിക്കുന്ന കലാരംഗ പ്രവർത്തകർ തട്ടാംപടിയിൽ ഒത്തുചേർന്നാണ് കൂട്ടവര നടത്തിയത്.
ബാലന്റെ ജനകീയ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിയ കൂട്ടുകാർ തെരഞ്ഞെടുപ്പിൽ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.













