kaladiLocal news
ഫുട്ബോൾ ടൂർണമെൻ്റ് ജേതാക്കളെ അനുമോദിച്ചു

മറവഞ്ചേരി : സിബിഎസ്ഇ സഹോദയ കോംപ്ലക്സ് മലപ്പുറം റീജൻ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ അണ്ടർ – 19 വിഭാഗത്തിൽ ജേതാക്കളും, ലെവൻസ് ഫുട്ബോൾ അണ്ടർ – 19 വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പുമായ മറവഞ്ചേരി ഹിൽടോപ് പബ്ലിക് സ്കൂൾ ടീമിനെ അനുമോദിച്ചു. സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുത്ത ഫാസിൽ എം എം , ബെസ്റ്റ് ഗോൾ കീപ്പറായ ഷഹബാസ് ഇ.പി എന്നിവർക്ക് പ്രത്യേക സ്വീകരണം നൽകി. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഝാൻസി പി.കെ., ചെയർമാൻ മുസ്തഫ തങ്ങൾ, ജനറൽ സെക്രട്ടറി മരക്കാർ ഹാജി, ട്രഷറർ അബ്ദുൽ ഹമീദ്, കായിക അധ്യാപകൻ ആഷിഖ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
