ഫിഷറീസ് വകുപ്പിന്റെ;പ്രത്യേക സ്ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി

ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായാണ് ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ്
പൊന്നാനി:ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി.ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായാണ് ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ജലമലിനീകരണം, അമിത മത്സ്യബന്ധനം, ചെറുമത്സ്യങ്ങളെ പിടിച്ചെടുക്കല്‍, നിരോധിത മത്സ്യബന്ധന രീതികള്‍ എന്നിവ മൂലം ഉള്‍നാടന്‍ മത്സ്യ സമ്ബത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പട്രോളിങ് ശക്തമാക്കിയത്.
തുരുമ്ബു നിക്ഷേപിച്ച് മീന്‍പിടിക്കുക, ഉള്‍നാടന്‍ മത്സ്യത്തിന്റെ പ്രജനനകാലത്തുള്ള മീന്‍പിടിത്തം, അനധികൃത കുറ്റിവലകള്‍, കൃത്രിമപാരുകള്‍, കുരുത്തി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിച്ചെടുക്കല്‍ എന്നിവ യാതൊരു കാരണവശാലും അനുവദിക്കില്ല. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ 15,000 രൂപ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും.
കഴിഞ്ഞ ദിവസങ്ങളിലായി ഫിഷറീസ് വകുപ്പ് ബിയ്യം കായല്‍ പരിസരത്ത് പരിശോധന നടത്തി. പുഴ, കായല്‍ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് പൂര്‍ണ വളര്‍ച്ചയെത്താതെ മത്സ്യം പിടിക്കുന്നതു വില്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും.
കനത്തമഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞു മത്സ്യങ്ങള്‍ മുട്ടയിടുന്ന സമയമാണിത്. മീന്‍ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാല്‍ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല മത്സരങ്ങളും വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ്. അനധികൃത മത്സ്യബന്ധനം സംബന്ധിച്ച് ഫിഷറീസ് അധികൃതര്‍ക്ക് വിവരം നല്‍കാം. ഫോണ്‍: 8921526393.
