EDAPPALKOLOLAMBALocal news
ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ എടപ്പാൾ സ്വദേശി നന്ദൻ ബാബുവിനെ കസ്ക് കോലൊളമ്പ് ആദരിച്ചു

എടപ്പാൾ:പോളണ്ടിലെ പോസ്നാൻ ആദം മിക്സ്കിവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ എടപ്പാൾ കോലൊളമ്പ് സ്വദേശി നന്ദൻ ബാബുനെ കസ്ക് കോലൊളമ്പ് ആദരിച്ചു.എടപ്പാൾ കോലളമ്പ് സ്വദേശിയും മൂക്കുതല പി ചിത്രൻ നമ്പൂതിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക എം രാധയുടെ മകനുമാണ് നന്ദൻ ബാബു.കസ്ക് കോലൊളമ്പ് പ്രസിഡന്റ് രാഗീ ഉപഹാരം കൈമാറി.ക്ലബ് സെക്രട്ടറി സുബീഷ്,അർഷാദ്, കൊച്ചു, അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
