MALAPPURAM
മലപ്പുറം അരീക്കോട് നിർത്തിയിട്ട ഗുഡ്സ് ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി 7 വയസുകാരൻ മരിച്ചു.

മലപ്പുറം അരീക്കോട് നിർത്തിയിട്ട ഗുഡ്സ് ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി 7 വയസുകാരൻ മരിച്ചു. അരീക്കോട് കീഴുപറമ്പ് സ്വദേശി ശ്രീമംഗലം രാജേഷിന്റെ മകൻ ദേവർഷ്(7)ആണ് മരിച്ചത്.അരീക്കോട് യുപി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.വീടിനോട് ചേർന്ന് നിർത്തിയിട്ട ജീപ്പിൽ കയറി കളിക്കുന്നതിനിടെ ഉരുണ്ട് നീങ്ങിയ ജീപ്പിൽ നിന്ന് ചാടിയിറങ്ങിയ ദേവർഷിന്റെ ശരീരത്തിലൂടെ ജീപ്പിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു മാതാവ് ബിജില.സഹോദരി ദേവതീർത്ഥ
