‘ ഫിറോസിക്ക വരില്ലേ..! ’ ജലീലിനോട് കുട്ടി; പൊട്ടിച്ചിരിച്ച് മന്ത്രി

എടപ്പാൾ: തവനൂരിൽ മന്ത്രി കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു കുട്ടി ‘ഫിറോസിക്ക വരില്ലേ’? എന്ന് ചോദിക്കുന്ന വീഡിയോ ആണ് വൈറലായിരുന്നു. ഇതിന് പിന്നാലെ സമ എന്ന മിടുക്കിയെ കാണാനെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് എത്തിയ ഉടന്‍ മിഠായി തരുമോയെന്നായിരുന്നു കിട്ടിയുടെ ചോദ്യം. കൂടെ കരുതിയിരുന്ന മിഠായി പെട്ടി ഫിറോസ് കൈമാറി. ഒപ്പം ഫോട്ടോയ്ക്ക് പോസും ചെയ്തു. ‘മുത്തുമണിയെ കണ്ടൂ ട്ടാ’ എന്ന് ചിത്രത്തിനൊപ്പം ഫിറോസ് കുന്നംപറമ്പില്‍.
തവനൂരിൽ കഴിഞ്ഞ ദിവസം കെ ടി ജലീല്‍ പ്രചരണത്തിനെത്തിയപ്പോള്‍ ഒരു കുട്ടിയെ മന്ത്രി കൈയിലെടുത്തു. എന്നാല്‍ മന്ത്രിയുടെ കൈയിലാണ് താന്‍ ഇരിക്കുന്നതെന്നു പോലും പരിഗണിക്കാതെ ഫിറോസ് ഇക്ക എപ്പോള്‍ വരുമെന്ന നിഷ്ക്കളങ്ക ചോദ്യമാണ് ഈ പെണ്‍കുട്ടി ചോദിച്ചത്. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് സമീപത്തുള്ളയാള്‍ പറയുന്നതും എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുകയയിരുന്നു. ഒടുവില്‍ വരും വരും എന്ന് മറുപടി നല്‍കിയാണ് മന്ത്രി കുട്ടിയുടെ അടുത്തുനിന്നും പോകുന്നത്.
