Eramangalam

ഫാസിസത്തിനും സംഘപരിവാറിനുമെതിരെയുള്ള പോരാട്ടത്തിൽ സോഷ്യലിസ്റ്റുകളുടെ പ്രസക്തി വർദ്ധിച്ചു:അഡ്വ: എം. ജനാർദ്ദനനൻ

എരമംഗലം:ഫാസിസത്തിനും സംഘപരിവാറിനുമെതിരെയുള്ള പോരാട്ടത്തിൽ സോഷ്യലിസ്റ്റുകളുടെ പ്രസക്തിഇന്ത്യൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചുവരികയാണെന്ന് ആർജെഡി ജില്ലാ പ്രസിഡൻ്റ് അഡ്വ: എം. ജനാർദ്ദനനൻ അഭിപ്രായപ്പെട്ടു.ആർജെഡി പൊന്നാനി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയ കൗൺസിൽ അംഗംകെ നാരായണൻ മുഖ്യപ്രഭാഷണം നടത്തി.പരീക്ഷകളിൽ മികച്ച വിജയം നേടിയ പാർട്ടി പ്രവർത്തകരുടെ കുട്ടികൾക്ക്”പ്രതിഭാദരം ” എന്ന പേരിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.ടി.ബി.സമീർ, കെ.എം. ഭുവനേഷ് കുമാർ,ഇ.കെ. മൊയ്തുണ്ണിമുഹമ്മദാലി അയിരൂർടി.കെ. സുരേഷ്എം.എം ബദറുദ്ദീൻഎം.പി. യൂസഫ്ജയൻ മാറഞ്ചേരിഎന്നിവർ സംസാരിച്ചു.ടി ഷാനവാസ് സ്വാഗതവുംയു.എം ലത്തീഫ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button