CHANGARAMKULAM

ഫത്ഹേ മുബാറക് : മദ്റസാ പ്രവേശനോത്സവം വർണ്ണാഭമായി


ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ ‘ഫത്ഹേ മുബാറക് ‘ മദ്റസാ വിദ്യാരംഭത്തിന്റെ പ്രവേശനോത്സവം സംഘടിപ്പിച്ചു.
സംസ്ഥാനത്തെ ആയിരക്കണക്കിനു മദ്രസകളിലാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമായത്.
പുതുവസ്ത്രങ്ങളും പുസ്തക സഞ്ചികളുമായി വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കാൻ എത്തിച്ചേർന്ന കുരുന്നുകളെ മദ്റസാ മാനേജ്മെന്റുകളും അധ്യാപകരും ഹൃദ്യമായി വരവേറ്റു. അക്ഷരങ്ങളുടെ ലോകത്തേക്ക് പുതുതായി കടന്നുവന്ന നവാഗതരെ മിഠായികളും മധുര പാനിയങ്ങളും നൽകി സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് മദ്രസകളിൽ ഒരുക്കിയത്.കല്ലുർമ്മ പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്രസയിൽ നടന്ന ചടങ്ങിൽ ഷറഫുദ്ദീൻ അഹ്സനി കരേക്കാട് ആദ്യാക്ഷരം കുറിച്ചു നൽകി. പ്രധാനാധ്യാപകൻ അലി അശ്റഫി അധ്യക്ഷത വഹിച്ചു. എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച് ഫിനാൻസ് സെക്രട്ടറി പി പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി. കെ മൊയ്തീൻ ഹാജി,പി പി അബൂബക്കർ മുസ്‌ലിയാർ,അബ്ദുറഷീദ് സഅദി ,യൂസഫ് മുസ്‌ലിയാർ, മുഹമ്മദ് മുസ്‌ലിയാർ,ഷഫീഖ് സഖാഫി, റംശാദ് സഖാഫി, സഫ്‌വാൻ മുസ്‌ലിയാർ സംബദ്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button