ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിനു വഴികാട്ടി -അഡ്വ. കെ. രാംകുമാർ


പൊന്നാനി: ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തെ വിജ്ഞാനത്തിലേക്ക് വഴികാട്ടിയെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. കെ. രാംകുമാർ പറഞ്ഞു. ചെറുവായ്ക്കര ദയാനന്ദ വിദ്യാമന്ദിറിൽ വാർഷികാഘോഷത്തിെന്റയും ഒന്നാം നിലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അഡ്വ. ശങ്കു ടി. ദാസ് അധ്യക്ഷതവഹിച്ചു. മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യാതിഥിയായി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവു തെളിയിച്ച കാർത്തിക്, അമൃത കൃഷ്ണകുമാർ, ഡോ. കാവ്യ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. പ്രിൻസിപ്പലായി ചുമതലയേൽക്കുന്ന ഗീത തുളസീദാസിനെ പ്രഥമാധ്യാപിക വിനീത സ്വീകരിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാസെക്രട്ടറി കെ. അനീഷ്, കെ. ഗിരീഷ്‌കുമാർ, പി.ടി. രാജേഷ്, അഡ്വ. സുരേഷ്‌കുമാർ, സി. ശിവദാസൻ, ചക്കൂത്ത് രവീന്ദ്രൻ, ജയരാജൻ കിഴക്കേക്കളം, കെ.വി. ബഷീർ ഗുരുക്കൾ, സത്യൻ, സതീശൻ, ശാലിനി തുടങ്ങിയവർ പ്രസംഗിച്ചു.
