മലപ്പുറം: മഴ വീണ്ടും ശക്തമായതോടെ ആശുപത്രികളിൽ പനിബാധിതരെ കൊണ്ട് നിറയുന്നു. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് പ്രതിദിനം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം 2100 കടന്നു. ഈ മാസം 18 മുതൽ സർക്കാർ ആശുപത്രികളിൽ 2000നു മുകളിൽ രോഗികൾ ചികിത്സതേടിയെത്തുന്നുണ്ടെന്നാണ് കണക്ക്.
18ന് 2036 പേരാണ് വിവിധ ആശുപത്രി ഒ.പികളിലെത്തിയത്. 18 പേരെ അഡ്മിറ്റ് ചെയ്തു. 15 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും ആശുപ്രതി സന്ദർശിച്ചു. ഇതിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. 19ന് 2175 പേരാണ് ഒ.പിയിലെത്തിയത്. 33 പേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 15 പേരാണ് ആശുപത്രിയിലെത്തിയത്. 20ന് 2143 പനി ബാധിതർ ഒ.പിയിലെത്തി. 21 പേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കി ലക്ഷണങ്ങളുള്ള 19 പേരിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. 21ന് 2084 പേർ ഒ.പിയിൽ ചികിത്സ തേടി. 37 പേരെ അഡ്മിറ്റ് ചെയ്തു. 15 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി. 16 പേർക്കാണ് സ്ഥിരീകരിച്ചത്. നാലുപേർക്ക് എച്ച്-1 എൻ-1 രോഗവും സ്ഥിരീകരിച്ചു.
മതിയായ ഡോക്ടർമാർ ഇല്ലാത്തത് ദുരിതം പനി ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മതിയായ ഡോക്ടർമാർ ഇല്ലാത്തത് ദുരിതം ഇരട്ടിക്കുന്നു. പല സർക്കാർ ആശുപത്രികളിലും അടിസ്ഥാന സൗകര്യ വികസനം കടലാസിൽ മാത്രമായി ഒതുങ്ങുമ്പോൾ സ്വകാര്യ ആശുപത്രികളെ തേടി പോകേണ്ട അവസ്ഥയിലാണ് രോഗികൾ. ചിലയിടങ്ങളിൽ ഡോക്ടർമാർക്ക് പുറമെ മതിയായ നഴ്സുമാരോ ഫാർമസിസ്റ്റുകളോ ലാബ് ടെക്നീഷ്യൻമാരോ ഇല്ലാത്ത സ്ഥിതിയുമുണ്ട്. നിലവിലെ ജീവനക്കാർ അധികസമയം ജോലിയെടുക്കേണ്ട സ്ഥിതിയാണ്. ഡോക്ടർമാരെ കാണാനും മരുന്ന് വാങ്ങാനും ദീർഘനേരം കാത്തുനിൽക്കേണ്ടി വരുന്നത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…