EDAPPAL

പ്ലോഗിങ് ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു

എടപ്പാൾ: തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “Plogging for Health & The Environment” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് വ്യായാമത്തിനൊപ്പം മാലിന്യം ശേഖരിക്കുന്ന പരിപാടിയായ മലപ്പുറം ജില്ലാ “മാസ്സ് പ്ലോഗിങ്” ക്യാംപയിന്റെ ബ്ലോക്ക്‌ തല പോസ്റ്റർ പ്രകാശനം എടപ്പാൾ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് അഡ്വ.ഗായത്രി, JBDO വത്സമ്മ, ഹെഡ്ക്ലർക്ക് പുഷ്പ വാസുദേവൻ, സുബ്രമണ്യൻ (GEO), സുരേഷ് EO (Housing), രമാ EO(വനിതാ ക്ഷേമം), ജാഫർ കെ.കെ EO(P&M), മറ്റു
ബ്ലോക്ക്‌ പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആർ.ജി.എസ്.എ ബ്ലോക്ക്‌ കോർഡിനേറ്റർ നിഷിത കെ പി പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button