Valayamkulam
പ്ലസ് ടു വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ മെമ്പർമാരായ കുടുംബങ്ങളിൽ നിന്നുള്ള പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു .
ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ് തടാകം കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു .
അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷം വഹിച്ചു. സി.ടി.ആയിഷ
ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി
പി പി കാലിദ് ,
എം അബ്ബാസ് അലി, കെ വി അബൂബക്കർ, നിയാസ് കോക്കൂർ, സഊദ് വി.വി.,
പി കെ അബ്ദുള്ളക്കുട്ടി, റാഫിദ ഖാലിദ് എന്നിവർ പ്രസംഗിച്ചു.













