PUBLIC INFORMATION
പ്രൊമോഷണൽ കോളുകൾ ഓവറായാൽപിഴ വരും: നിയന്ത്രണങ്ങൾകർശനമാക്കി ട്രായ്

ഓരോ വ്യക്തിയുടെയും നിത്യ
ജീവിതത്തിന്റെ ഭാഗമാണ്
സ്മാർട്ട് ഫോണുകൾ. അനുദിനം
വളുന്ന സ്മാർട്ട് ഫോൺ,
ടെലികോം മേഖലയിൽ
തട്ടിപ്പുകളും വ്യാജ
കോളുകളും പ്രൊമോഷണൽ
കോളുകളും സ്പാം കോളുകളും
സർവ സാധാരണമാണ്. ഇതിൽ
നിന്ന് രക്ഷപ്പെടാൻ സ്വയം
ബോധവാത്മാരാവുക എന്നതാണ്
ആദ്യം ചെയ്യേണ്ട കാര്യം.
സ്പാം കോളുകൾ വരുമ്പോൾ അത്
തിരിച്ചറിയാനും
ക്രിത്യമായ കൈകാര്യം
ചെയ്യാനും ആദ്യം
പഠിച്ചിരിക്കണം. ഇതിന്
പുറമെ ടെലികോം
റെഗുലേറ്ററി അതോറിറ്റി
ഓഫ് ഇന്ത്യ (ട്രായ്) യുടെ
ഇടപെടലുകളും ശക്തമാണ്.
സ്പാം കോളുകൾ, സന്ദേശങ്ങൾ
എന്നിവയുടെ ശല്യം
ഒഴിവാക്കാനായി നിയമങ്ങൾ
ശക്തമാക്കുകയും
നടപടിയെടുക്കുകയും
ടെലികോം റെഗുലേറ്ററി
അതോറിറ്റി ഓഫ് ഇന്ത്യയുടെ
ഭാഗത്ത് നിന്നും
ഉണ്ടാവാറുണ്ട്.പ്രമോഷണൽ, സേവനം, ഇടപാട്,
സർക്കാർ സന്ദേശങ്ങൾ
എന്നിവയെയാണ്
സൂചിപ്പിക്കുന്നത്. ഈ
നിർദ്ദിഷ്ട തലക്കെട്ടുകൾ
ഇല്ലാത്ത ഏതൊരു സന്ദേശവും
തട്ടിപ്പാണെന്ന്
കണക്കാക്കപ്പെടും.
നിയന്ത്രണങ്ങൾ
കടുപ്പിക്കുന്നതിന്റെ
ഭാഗമായി ഉപയോക്താക്കൾക്ക്
താൽപ്പര്യമില്ലാത്ത
മർക്കറ്റിങ് കോളുകളോ
സന്ദേശങ്ങളോ റിപ്പോർട്ട്
ചെയ്യാൻ അനുവദിച്ചിരുന്ന
സമയം ഏഴ് ദിവസമായി
നീട്ടുകയും ചെയ്തു.
നേരത്തെ മൂന്ന്
ദിവസത്തിനുള്ളിൽ
റിപ്പോർട്ട്
ചെയ്യണമായിരുന്നു. കൂടാതെ,
ടെലികോം കമ്പനികൾക്ക്
പരാതികൾ പരിഹരിക്കാനുള്ള
സമയപരിധി 30 ദിവസത്തിൽ
നിന്ന് അഞ്ച് ദിവസമായി
കുറക്കുകയും
ചെയ്തിട്ടുണ്ട്. മൊബൈൽ
ഉപയോക്താക്കൾക്ക്
പരാതികളിൽ വേഗത്തിലുള്ള
നടപടി ഉറപ്പാക്കാൻ കഴിയും.
വ്യക്തിഗത
നമ്പറുകളിൽനിന്ന്
ടെലിമാർക്കറ്റിങ്ങുകാർ
സ്പാം കോളുകൾ
വിളിക്കുകയും സന്ദേശം
അയക്കുകയും
ചെയ്യുന്നപക്ഷം ആ
നമ്പറുകൾ ഡിസ്‌കണക്ട്
ചെയ്യുമെന്ന് ട്രായ്
കഴിഞ്ഞ വർഷം തന്നെ
അറിയിച്ചിരുന്നു. സ്പാം
കോളുകളും സന്ദേശങ്ങളും
അയക്കുന്ന നമ്പറുകളുമായി
ബന്ധപ്പെട്ട സ്ഥാപനങ്ങളെ
കരിമ്പട്ടികയിൽ
ഉൾപ്പെടുത്തിയായിരുന്നു
നിയമ നടപടികൾ
സ്വീകരിച്ചിരുന്നത്.
