കോഴിക്കോട് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച, പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ എന്നും യമൻ കോടതി വിധിപ്പകർപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വിവരം അറിയിച്ചത്.
നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ നീട്ടിവെച്ചിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആശ്വാസ വാര്‍ത്ത എത്തിയത്. നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഇടപെട്ടിരുന്നു. യമനിലെ സൂഫി പണ്ഡിതന്‍ ഹബീബ് ഉമറുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചിരുന്നു.
2017 ജൂലൈയില്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വധശിക്ഷ പിന്നീട് ശരിവെച്ചു.
അന്ന് മുതല്‍ ‘സേവ് നിമിഷ പ്രിയ’ എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മോചനത്തിനായി പണവും സ്വരൂപിച്ചിരുന്നു. ഹൂത്തി നിയന്ത്രണത്തിലുളള യെമന്‍ പ്രവിശ്യയില്‍ നയതന്ത്ര ഇടപെടല്‍ അസാധ്യമായതാണ് മോചന ശ്രമം പരാജയപ്പെട്ടത്. വിഷയം നിരവധി തവണ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.
മോചനശ്രമത്തില്‍ ഇടപെടാനാകില്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി ഇടപടെലിനെ തുടര്‍ന്നാണ് നിമിഷ പ്രിയയുടെ അമ്മ പ്രേംകുമാരി യെമനിലേക്ക് മകളുടെ മോചനത്തിനായി പോകാന്‍ കേന്ദ്രാനുമതി ലഭിച്ചതും.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കുന്നതിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ ഗുണകരമായ വഴിത്തിരിവ് സൃഷ്ടിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച തീരുമാനത്തിൽ പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. കാന്തപുരത്തിന്റെ ഇടപെടൽ ഫലപ്രദമായ സാഹചര്യം സംജാതമാക്കിയെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി മാധ്യമങ്ങളോടായി പറഞ്ഞു.
ഈ വിഷയം സംബന്ധിച്ച് വിദേശകാര്യ മന്ത്രിക്ക് കത്തയക്കുകയും ബജറ്റ് സമ്മേളനത്തിൽ ചോദ്യമുയർത്തുകയും ചെയ്തിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദോഗിക സംവിധാനങ്ങൾക്കപ്പുറമുള്ള സംവിധാനങ്ങൾ ഈ വിഷയത്തിൽ ഉപയോഗപ്പെടുത്തണമെന്നും
ആവശ്യപ്പെട്ടിരുന്നതായും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
രാജ്യാന്തര വിഷയം എന്നതിനപ്പുറത്തേക്ക് ഈ വിഷയത്തിൽ പല വൈകാരിക തലങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് തന്നെയുള്ള ഇടപെടൽ ആണ് ഈ വിഷയത്തിൽ നടത്തേണ്ടത്. മതപണ്ഡിതന്മാരടക്കമുള്ളവരുമായി ചർച്ച ചെയ്തുകൊണ്ട് കാന്തപുരം നടത്തിയ ഇടപെടൽ ഗുണകരമായ തീരുമാനത്തിലേക്കെത്താൻ സഹായകരമായി എന്നും ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
എരുമപ്പെട്ടി:എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു.കുത്ത്കല്ല് ഒലക്കേങ്കിൽ ഔസേഫ് മകൾ കൃപ (21) ആണ് മരിച്ചത്. തൃശൂർ…
ചങ്ങരംകുളം:സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി എസ്…
എടപ്പാൾ : അച്യുതാനന്ദൻ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുംമുൻപ് അദ്ദേഹത്തെ ജനങ്ങൾ മുഖ്യമന്ത്രിയാക്കിയ സംഭവം എടപ്പാളുകാർ ഇപ്പോഴും ഓർക്കുന്നു. തിരഞ്ഞെടുപ്പുകഴിഞ്ഞ് വോട്ടെണ്ണാൻ…
കുറ്റിപ്പുറം : ഗ്രാമ പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും റോഡിലുള്ള കുഴികൾ മാസങ്ങളായി നികത്താതിരുന്ന സാഹചര്യത്തിൽ കുറ്റിപ്പുറം ടൗണിലെ യുവാക്കൾ രംഗത്തിറങ്ങി കുഴികൾ…
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2004 മുതൽ വിജയകരമായി നടന്നുവരുന്ന 'ലിറ്റിൽ സ്കോളർ' വിജ്ഞാനോത്സവം മെഗാ ക്വിസ് ഈ വർഷവും ഓഫ്‌ലൈനായി…
കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇനിയൊരു…