Local newsTHRITHALA
പ്രായപൂർത്തിയാകാതെ വാഹനമോടിച്ചു; രണ്ട് കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു


ചാലിശ്ശേരി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് രണ്ടുപേർക്കെതിരെ ചാലിശ്ശേരി പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. 16, 17 വയസ്സ് മാത്രം പ്രായമുള്ള രണ്ട് വിദ്യാർത്ഥികളെയാണ് വാഹനം ഓടിക്കുന്നതിനിടയിൽ ചാലിശ്ശേരി പോലീസ് പരിശോധന നടത്തിയതിൽ നിയമവിരുദ്ധത ബോധ്യപ്പെട്ടത്.
തുടർന്ന് ആർസി ഉടമസ്ഥരായ കുന്നത്ത് വീട്ടിൽ ചന്ദ്രൻ, കടവല്ലൂർ കരയിൽ വീട്ടിൽ മൈമൂന എന്നിവർക്കെതിരെയാണ് കേസെടുത്തത്. 569/2023 U/s 336 IPC ,5 r/w 180,199A(1),199A(2), of MV ACT എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇരുവരും വിദ്യാർഥികളുടെ രക്ഷിതാക്കളാണ്. തൃശൂരിൽ പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് രക്ഷിതാക്കക്കെതിരെ കഴിഞ്ഞ ദിവസം 25,000 രൂപ പിഴ ചുമത്തിയിരുന്നു. നിയമം ശക്തമാക്കിയിട്ടും 18 വയസ്സ് തികയാത്ത വിദ്യാർത്ഥികൾ വാഹനം ഓടിക്കുന്നത് വ്യാപകമാണ്.
