KUTTIPPURAM

ദേശീയ ബോക്‌സിംഗ് മെഡൽ ജേതാക്കൾക്ക് നാട്ടിൽ വരവേൽപ്പ്

കുറ്റിപ്പുറം : മുംബൈയിൽ നടന്ന ആറാമത് ദേശീയ മിക്സ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടം കൈവരിച്ച കോലത്രപറമ്പിലെ സഹോദരങ്ങൾ കെ.എസ്. കാശിനാഥിനും ശിവന്യ കെ.എസിനും നാട്ടുകാർ സ്വീകരണം നൽകി.
30–35 കിലോ ഭാരവിഭാഗത്തിൽ മത്സരിച്ച കാശിനാഥ് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ നേടിയപ്പോൾ, 45–50 കിലോ വിഭാഗത്തിൽ മത്സരിച്ച സഹോദരി ശിവന്യ രണ്ടാം സ്ഥാനവും വെള്ളി മെഡലും സ്വന്തമാക്കി.
ഇന്ന് നാട്ടിലെത്തിയ കുട്ടികളെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കാലടി ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ദേവി സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണത്തിൽ കെ.സി. ഷാജി, കെ.പി. ചന്ദ്രൻ, കെ.പി. അച്ചുതൻ, കെ.പി. ഗോപാലൻ, സിന്ധു ഹരിദാസ്, കെ.പി. ശശി, സുധ ശശി, അശ്വതി അജിത്, കെ. ജയേഷ്, ഹരിദാസൻ, ടി.പി. ഗീത, ബാലസംഘം കൂട്ടുക്കാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button