പന്തവൂരിൽ ദേഹസ്വാസ്ഥ്യംമൂലം തളർന്നു വീണ പിക് അപ് വാൻ ഡ്രൈവർ സഞ്ചരിച്ച വാഹനം കടയിലേക്ക് ഇടിച്ചു കയറി :ഒഴിവായത് വൻ ദുരന്തം.
എടപ്പാൾ: കോഴിക്കോട് നിന്നും പൈനാപ്പിൾ ലോഡ് ഇറക്കി തിരിച്ചു വരും വഴി പന്തവൂർ പാലത്തിനു സമീപം ദേഹസ്വാസ്ഥ്യംമൂലം തളർന്നു വീണ പിക് അപ് വാൻ ഡ്രൈവർ സഞ്ചരിച്ച വാഹനം കടയിലേക്ക് ഇടിച്ചു കയറി
പൈനാപ്പിൾ കച്ചവടക്കാരനായ കൊല്ലം സ്വദേശി കൊല്ലൂർവിള നവാസ്(55) കൊല്ലത്തു നിന്നും കോഴിക്കോട് പൈനാപ്പിൾ ലോഡ് കൊണ്ട് പോയി തിരിച്ചു വരും വഴി പന്തവൂരിൽ വെച്ച് ദേഹസ്വാസ്ഥ്യം അനുഭവ പെടുകയും തളർന്നു വീഴുകയും ചെയ്തിരുന്നു .കുഴഞ്ഞുവീണ യുവാവിനെ ആദ്യം കണ്ടത് നടക്കാനിറങ്ങിയ സിഐ ബഷീർ ചിറക്കൽ ആയിരുന്നു. ഹോസ്‌പിറ്റലിൽ കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും നവാസ് വിസമ്മതിച്ചു.തുടർന്ന് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ ചങ്ങരകുളം ട്രാഫിക് ഗാർഡും ചേർന്ന് പ്രഥമ ശുഷ്രൂഷ നൽകി. പ്രഥമ ശുഷ്രൂഷ ലഭിച്ച ശേഷം വാഹനവുമായി വീണ്ടും യാത്ര തുടർന്ന നവാസ് വീണ്ടും ദേഹസ്വാസ്ഥ്യത്തെ തുടർന്ന് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. തുടർന്ന് അപകടത്തിൽപെട്ട നവാസിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മിനിറ്റ്കളുടെ വ്യത്യാസത്തിൽ ഒഴിവായത് വൻ ദുരന്തം ആണ്.