KERALA
നിയുക്ത എം എൽ എ കെ ടി ജലീൽ

എടപ്പാൾ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തവനൂർ നിയോജക മണ്ഡലം നിയുക്ത എം എൽ എ കെ ടി ജലീൽ എടപ്പാൾ സി എച്ച് ഡി യിൽ എത്തി. സി എച്ച് സിയുടേയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടേയും വിവരങ്ങൾ വിലയിരുത്തി. ബ്ലോക്ക് പ്രസിഡൻ്റ് സി രാമകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുബൈദ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം പി പി മോഹൻദാസ്, മെഡിക്കൽ ഓഫീസർ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് തുടങ്ങിയവരുമായി സംസാരിച്ചു
