THAVANUR
പ്രവർത്തന രംഗത്ത് അറുപത് വർഷങ്ങൾ പിന്നിട്ട തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തവനൂരിൽ തുടക്കമായി
എടപ്പാൾ : പ്രവർത്തന രംഗത്ത് അറുപത് വർഷങ്ങൾ പിന്നിട്ട തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തവനൂരിൽ തുടക്കമായി. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക – വിദ്യാഭ്യാസ മേഖലകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഓർമ്മമരം സ്കോളർഷിപ്പ് വിതരണം ജില്ലാ ജോയിന്റ് രജിസ്ട്രാർ പി. ബഷീർ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ, വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പ്രൊഫ.ടി.പി ഹബീബ് റഹ്മാൻ , കെ.പി വേണു, സുരേഷ് പൊല്പാക്കര, പത്തിൽ അഷറഫ്, ജയരാജൻ, ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികളായ ഷീജ കൂട്ടാക്കിൽ, ലിഷ മോഹൻ, സെക്രട്ടറി പി.മുരളീധരൻ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് പി. ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ അബ്ദുറഹ്മാൻ സ്വാഗതവും പി.ദിവ്യ നന്ദിയും പറഞ്ഞു.