EDAPPAL
പ്രഭാതനടത്തവും മാരത്തോണുമായി യുവാക്കൾ; തവനൂരിലെ ചെറുപ്പത്തിനൊപ്പം ചുറുചുറുക്കോടെ കെ.ടി ജലീൽ
എടപ്പാൾ: നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പ്രഭാതനടത്തത്തിലും മാരത്തോണിലും ചുറുചുറുക്കോടെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലും പങ്കാളിയായി. തവനൂരിന്റെ ചെറുപ്പത്തിനൊപ്പം ചെറുപ്പമായ കെ ടി ജലീലിനെ വഴിയോരങ്ങളിൽ നാട് ആവേശത്തോടെ വരവേറ്റു. Morning Walk With KT എന്ന പേരിൽ രാവിലെ 6.30 ന് പാറപ്പുറത്ത് നിന്നാരംഭിച്ച പ്രഭാതനടത്തം പെരുമ്പറമ്പിൽ സമാപിച്ചു. ഡി.വൈ. എഫ് ഐ കാലടി മേഖല കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 8.30 ന് കുറ്റിപ്പാലയിൽ നിന്നാരംഭിച്ച മാരത്തോൺ വട്ടംകുളത്ത് സമാപിച്ചു. ഡി വൈ എഫ് ഐ വട്ടംകുളം മേഖലാ കമ്മറ്റിയാണ് മാരത്തോൺ സംഘടിപ്പിച്ചത്. തവനൂർ മണ്ഡലത്തിലെ കായിക യുവജന രംഗത്തെ മുന്നേറ്റങ്ങളും പുതിയ പദ്ധതികളും പരിപാടികളിൽ ചർച്ചയായി.