CHANGARAMKULAM

അന്തരിച്ച വ്യാപാരിയുടെ കുടുംബത്തിന് 10 ലക്ഷം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

ചങ്ങരംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായംആന്തരവളപ്പിൽ വീരാൻ കുട്ടിയുടെ കുടുംബത്തിന് കൈമാറി. ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് പി കുഞ്ഞാവ ഹാജി ഉദ്ഘാടനം ചെയ്യുകയും സുരക്ഷ ധനസഹായം കൈമാറുകയും ചെയ്തു.
മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് പൂക്കോട്ടുപാടം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.

ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി പി ഖാലിദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ ഉമ്മർ കുളങ്ങര അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ എസ്എസ്എൽസി,പ്ലസ് ടു വിജയികളെ അനുമോദിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ,അഷ്റഫ് കോക്കൂർ, ടി സത്യൻ, സിദ്ദിഖ് പന്താവൂർ, കൃഷ്ണൻ പാവിട്ടപ്പുറം,നൗഷാദ് കാളപ്പാടൻ,പ്രകാശ് എടപ്പാൾ, സക്കീർ ഐലക്കാട്,സുമേഷ് മൂക്കുതല, മൊയ്ദുണ്ണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വി കെ എം നൗഷാദ്, ഉസ്മാൻ പന്താവൂർ, അബ്ദു, ഷഹല റജീന,റീന
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button