KERALA
പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വെച്ച് നടത്താനിരുന്ന പ്രഥമ കേരളാ ഒളിമ്പിക്സ് മാറ്റിവെച്ചു. ഏപ്രിൽ അവസാനവാരം നടത്താനാണ് പുതിയ തീരുമാനം. തിരുവനന്തപുരത്തിന് പുറമെ കൂടുതൽ ജില്ലകൾ സി കാറ്റഗറിയിലുൾപ്പെട്ടതാണ് പ്രഥമ കേരളാ ഒളിമ്പിക്സ് മാറ്റിവെക്കാൻ കാരണം. നേരത്തെ ഫെബ്രുവരി 15 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിൽ നടത്താനിരുന്ന ഒളിമ്പിക്സ് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു. വൈകിയാലും മാറ്റ് കുറയ്ക്കാതെ തന്നെ ഒളിമ്പിക്സ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏപ്രിൽ അവസാന വാരം വരെ കാത്തിരിക്കാനാണ് സംഘാടകരുടെ തീരുമാനം.
