THAVANUR
പോളിംഗ് വിതരണ കേന്ദ്രങ്ങളിൽ എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു
തവനൂർ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട നിരവധി ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനാൽ വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു. എല്ലാ ഡ്യൂട്ടി ജീവനക്കാർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പോളിംഗ് വിതരണ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി.
തവനൂർ കേളപ്പജി കോളേജിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി വി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി വിനയൻ എം.വി, കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് അജിത്ത് ലൂക്ക് എന്നിവർ നേതൃത്വം നൽകി.