EDAPPALLocal news
പോത്തനൂർ മേഖല UDYF ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം പോത്തനൂർ മേഖലയിലെ യൂത്ത് കോൺഗ്രസ്- യൂത്ത് ലീഗ് പ്രവർത്തകർ സംയുക്തമായി പ്രദേശത്തെ 350 ഓളം വീടുകളിൽ പലചരക്ക് – പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
15, 16 വാർഡുകളിലെ വീടുകളിലാണ് കിറ്റ് വിതരണം ചെയ്തത്.
ബിൻഷാദ് ആലപ്പാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ യു ഡി എഫ് കാലടി പഞ്ചായത്ത് ചെയർമാൻ ബീരാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചയാത്ത് മുസ്ലിം ലീഗ് സെക്രട്ടറി നൗഫൽ സി തണ്ടിലം 15 ആം വാർഡ് മെമ്പർ ബൽക്കീസ് കൊരണപ്പറ്റക്ക് നൽകി ഉത്ഘാടനം ചെയ്തു. സവാദ് കെ നന്ദി അറിയിച്ചു.