KUTTIPPURAM

പൊറ്റപ്പുറം – നവാമുകുന്ദാ റോഡ് തുറന്നു: പൂവണിഞ്ഞത് നാല് പതിറ്റാണ്ട് കാല അഭിലാഷം

കുറ്റിപ്പുറം: തകർച്ച മൂലം ഗതാഗതം ദുസ്സഹമായ പൊറ്റപ്പുറം – നവാമുകുന്ദാ റോഡ് തുറന്നു. പൂവണിഞ്ഞത് നാട്ടുകാരുടെ നാല് പതിറ്റാണ്ട് കാല അഭിലാഷം.
തിരുന്നാവായ – കുറ്റിപ്പുറം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഈ റോഡ് തകർച്ച പരിഹരിക്കാൻ ഏറെ കാലമായി സ്ത്രീകളടക്കം രംഗത്ത് വന്നിരുന്നു.
നിരന്തര പ്രതിഷേധങ്ങളും പരാതികളും ഒടുവിൽ പരിഹാരത്തിലേക്ക് എന്തുകയായിരുന്നു. തോട്ടായി പാലത്തിലൂടെ കടന്ന് പോകുന്ന റോഡ് നിലവിൽ നവീകരിച്ചത് 250 മീറ്ററാണ്. വിവിധ ഫണ്ടുകളിൽ നിന്നായി 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പൂർത്തീകരിച്ചത്.
തിരുനാവായ നവാമുകുന്ദാ സ്കൂൾ, സംസ്കൃത സർവകലാശാല, മദ്രസ്സ, പഞ്ചായത്ത് – വില്ലേജ് ഓഫീസുകൾ തുടങ്ങിയവിടങ്ങളിലേക്കെല്ലാം പ്രദേശത്തുകാർ ആശ്രയിക്കുന്ന റോഡാണ് 40 കൊല്ലത്തോളമായി ഗർത്തത്തിൽ കുടുങ്ങി ഗതാഗതത്തിന് സാധ്യമല്ലാതെ കിടന്നത്. എന്നാൽ നീണ്ട കാത്തിരിപ്പിനൊടുവിൽ നവീകരിച്ച റോഡ് ഇന്നലെ തുറന്ന് കൊടുത്തിരിക്കയാണ്. കുറ്റിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിലേതാണ് ഈ റോഡ്. റോഡ് നവീകരണം ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ചിത്ര കൊളഞ്ചേരി നിർവ്വഹിച്ചു.
പൊറ്റപ്പുറം ജല നിധി പ്രസിഡൻ്റ് എൻ പി മുഹമ്മദ് അലി, സി കെ മജീദ് ഗുരുക്കൾ, പി.പി ഹംസ, വേണു പൊറ്റപ്പുറം, എ.കെ അഷ്റഫ്, കെ.പി പ്രേമൻ, കെ.അഫ്സൽ, വാസുദേവൻ നമ്പൂതിരി
സുഹറ കുഞ്ഞാലൻ, വി.കെ സുജാത, എൻ.പി നൂർജഹാൻ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button