EDAPPALLocal newsMARANCHERYPONNANI
പൊന്നാനി മാറഞ്ചേരി സർക്കാർ സ്കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു


എടപ്പാൾ : പൊന്നാനി മാറഞ്ചേരിയിൽ ഒരു സ്കൂളിലെ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പത്താംക്ലാസ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാർഥികളും പത്താംക്ലാസ്സുകാരാണ്. ആർക്കും രോഗലക്ഷണങ്ങളില്ല. ഇതേ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരിശോധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇവർക്കും പരിശോധന നടത്തും. എല്ലാവരോടും ക്വാറന്റീനില്‍ പോവാന്‍ അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്.
