PONNANI
പൊന്നാനി മാതൃ-ശിശു ആശുപത്രിയിലേക്ക് കൂടുതൽ തസ്തികകൾ അനുവദിക്കണം: എൻജിഒ
പൊന്നാനി : മാതൃ-ശിശു ആശുപത്രിയിലേക്ക് കൂടുതൽ തസ്തികകൾ അനുവദിച്ച് ജീവനക്കാരെ നിയമിക്കണമെന്ന് കേരള എൻജിഒ യൂണിയൻ പൊന്നാനി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
എ.വി. ഹൈസ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.പി. അജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പെരുമ്പടപ്പ് സബ് രജിസ്ട്രാർ ഓഫീസ് അനുവദിക്കണം എന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.
ചർച്ചകൾക്ക് ശേഷം പുതിയ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ടി. ജമാലുദ്ധീൻ പ്രസിഡന്റ്, സൗമിനി എം.എസ് സെക്രട്ടറി, സുമി എം.വി ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടു.