പൊന്നാനി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് റംസാൻ ക്യാമ്പയിന് തുടക്കമായി
April 7, 2023
പൊന്നാനി : കാലം തന്നെയാണ് സത്യം, ഒരുമയിലാണ് പെരുമ എന്ന പ്രമേയത്തിൽ ജില്ലയിൽ മുസ്‌ലിം യൂത്ത് ലീഗ് നടത്തിവരുന്ന “ഇത്തിഹാദെ ഉമ്മത്ത്” എന്ന റമസാൻ കാമ്പയിന് പൊന്നാനിയിൽ തുടക്കമായി. മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മാറഞ്ചേരി പുറങ്ങ് പിസി ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ അഷറഫ് കോക്കൂർ നിർവഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷബീർ ബിയ്യം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ കെ . സി ശിഹാബ്, സലാം ആതവനാട്, ഷെരീഫ് വടക്കയിൽ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ കെ.എ ബക്കർ, പി . പി Chance, സി . എം യൂസഫ്, വി . വി ഹമീദ്, ടി . കെ അബ്ദുൽ റഷീദ്, വി . പി ഹസ്സൻ, കുഞ്ഞിമുഹമ്മദ് കടവനാട്, മജീദ് വെളിയങ്കോട്, ഷെമീർ ഇടിയാട്ടയിൽ, വി. കെ. എം ഷാഫി, ഷാനവാസ് വട്ടത്തൂർ,പി. പി ഉമ്മർ, അബ്ദുൽ ഗനി,കദീജ മുത്തേടത്ത്,അഡ്വ. വി. ഐ. എം അഷറഫ്, അഷ്‌ഹർ പെരുമുക്ക്, റാഷിദ് കോക്കൂർ, ഫർഹാൻ ബിയ്യം, ആയിഷ ഹസ്സൻ വിവിധ മത -യുവജന സംഘടന പ്രതിനിധികളായ ഷെഹീർ അൻവരി, നബീൽ സ്വലാഹി, റാഷിദ് അൻസാരി, സാബിഖ് വെട്ടം, ഇർഷാദ് അഷറഫി പ്രസംഗിച്ചു. മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ട്രഷറർ സി . കെ അഷറഫ്,കെ . വി റഫീഖ്, ഫവാസ് കിഴിക്കര,അഡ്വ നിയാസ്, എ.എ റഊഫ്, മുനീർ ചെറവല്ലൂർ, ജലാൽ ആമയം, റാഷിദ് നാലകത്ത്, ഷെരീക് പനമ്പാട്, ഷെബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന്, സലീം ഗ്ലോബ്, ഷാഫി ചെറവല്ലൂർ,എ.ൻ ഫസലുറഹ്മാൻ, ഇല്യാസ് മൂസ,അഹ്റാസ് പാലപ്പെട്ടി, സൽമാൻ എന്നിവർ നേതൃത്വം നൽകി.