VATTAMKULAM
റോഡ് ആകെ കുഴികൾ യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധ സമരം നടത്തി


എടപ്പാൾ : വാചകക്കസർത്ത് കൊണ്ടോ മന്ത്രിയുടെ ഇൻസ്റ്റാഗ്രാമിലെ റീൽസ് കൊണ്ടോ റോഡിലെ കുഴികൾ അടയില്ലന്നും, റോഡ് ഏതാ തോട് ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം തകർന്ന് കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന വാഴ നട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പാലയിൽ നടത്തിയ പ്രതിഷേധ സമരം തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.
വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പിവി ഷുഹൈബ് ഹുദവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഫീഖ് ചേകന്നൂർ, എംകെ മുജീബ്, സജീർ എംഎം, സുലൈമാൻ മൂതൂർ, ജസീല് കുറ്റിപ്പാല എന്നിവർ സമരത്തിന് നേതൃത്വം നൽകി.













